kseb

തി​രു​വ​ന​ന്ത​പു​രം​:​ ​ബോ​ധ​വ​ത്ക​ര​ണം​ ​വി​ഫ​ല​മാ​കു​മ്പോ​ൾ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ​മ​രി​ക്കു​ന്ന​ത് ഇ​രു​ന്നൂ​റി​ലേ​റെ​ ​സാ​ധാ​ര​ണ​ക്കാ​ർ.​ ​ഇ​രു​ന്നൂ​റോളം ​ഇ​ല​ക്ട്രി​റ്റി​സി​റ്റി​ ​ജോ​ലി​ക്കാ​രും​ ​ഇ​രു​പ​തി​ലേ​റെ​ ​പൊ​തു​ജ​ന​ങ്ങ​ളു​മാ​ണ് ​വ​ർ​ഷ​വും​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഓ​ർ​മ്മ​യാ​കു​ന്ന​ത്.​ ​നൂ​റ്റ​മ്പ​തി​ലേ​റെ​ ​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ന്നു​മു​ണ്ട്.
2017​ ​മു​ത​ൽ​ ​ഇ​തു​വ​രെ​ ​ലോ​ഹ​നി​ർ​മ്മി​ത​ ​തോ​ട്ടി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​ 250​ ​അ​പ​ക​ട​ങ്ങ​ളി​ലാ​യി​ 132​ ​പേ​രാ​ണ് ​മ​രി​ച്ച​ത്.​ ​ഈ​ ​വ​ർ​ഷം​ ​ഇ​തു​വ​രെ​ ​ഏ​ഴു​പേ​ർ​ ​ഇ​ത്ത​ര​ത്തി​ൽ​ ​മ​രി​ച്ചു.​ ​ര​ണ്ടു​പേ​ർ​ക്ക് ​ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​റ്റു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ലോ​ഹ​ ​തോ​ട്ടി​യു​പ​യോ​ഗ​ത്തി​തി​നി​ടെ​ 41​പേ​ർ​ക്ക് ​ഷോ​ക്കേ​റ്റു.​ 21​പേ​ർ​ ​മ​രി​ച്ചു.
വൈ​ദ്യു​തി​ ​ലൈ​നി​ന് ​സ​മീ​പ​ത്തെ​ ​മ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഫ​ല​ങ്ങ​ൾ​ ​പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യ​ത്.​ ​മ​ഴ​ക്കാ​ല​ത്ത് ​വൈ​ദ്യു​തി​ ​ലൈ​നി​ന് ​സ​മീ​പ​ത്തെ​ ​വൃ​ക്ഷ​ങ്ങ​ളി​ൽ​ ​ലോ​ഹ​ ​തോ​ട്ടി​ ​ഉ​പ​യോ​ഗം​ ​കു​റ​യ്‌​ക്ക​ണ​മെ​ന്ന​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡ് ​മു​ന്ന​റി​യി​പ്പ് ​നി​ല​വി​ലു​ണ്ട്.

 ഒരു പ്ലഗിൽ ഒന്നിലധികം ഉപകരണങ്ങൾ

ഗുണനിലവാരമില്ലാത്ത വയറിംഗും ഒരു പ്ളഗിൽ ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമെല്ലാം വൈദ്യുത അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നതിൽ കൂടുതലും വയർമാൻമാരടക്കമുള്ള ഇലക്ട്രിറ്റിസിറ്റി ജോലിക്കാരാണ്. സംസ്ഥാനത്ത് നിലവിൽ 1.39 ലക്ഷം വയർമാന്മാരുണ്ടെന്നാണ് കണക്ക്. വയർമാൻ പരീക്ഷ എഴുതുന്നവർക്ക് ഒരു ദിവസത്തെ വൈദ്യുതി സുരക്ഷാ ബോധവത്കരണം നിർബന്ധമാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല.

സുരക്ഷാ ബോധവത്കരണത്തിനായി വൈദ്യുതി ബോർഡും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ലഘുലേഖകൾ വിതരണം ചെയ്യാറുണ്ട്. ബോർഡിന്റെ വെബ്‌സൈറ്റിൽ ബോധവത്കരണ സന്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ വൈദ്യുതി സുരക്ഷാവാരവും ആചരിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും താഴെത്തട്ടിലെത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വർഷം.....................മരിച്ചവർ............................................................പരിക്കേറ്റവർ

 2019-20........................222 (കൂടുതൽ മരണം തൃശൂരിൽ- 30)...........149

 2020-21........................242 (കൂടുതൽ മരണം പാലക്കാട്ട്- 38)...........163

 2017- 2022 വരെ ലോഹ തോട്ടിയിൽ നിന്ന് ഷോക്കേറ്ര് മരിച്ചത്-132

 2017- 2022 വരെ ലോഹ തോട്ടിയിൽ നിന്നുള്ള അപകടങ്ങൾ- 250

 ഈ വർഷം മരിച്ചത്- ഏഴു പേർ