sara

വെമ്പായം:വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ,ട്രഷറർ വട്ടപ്പാറ അനിൽ,സെറ്റോ ജനറൽ കൺവീനർ എം.സലാഹുദീൻ,ആർ.അരുൺകുമാർ, എം.സന്തോഷ്,കെ.എൽ.ഷാജു,എൻ. ജയപ്രകാശ് കെ.രമേശൻ, ബി.സുനിൽകുമാർ, എൻ.രാജ്മോഹൻ,അനിൽ വെഞ്ഞാറമൂട്,ബി. ബിജു,വി.ഡി. എബ്രഹാം,വി.മണികണ്ഠൻ, സുരേഷ്,പ്രിൻസ് നെയ്യാറ്റിൻകര,എൻ.സാബു,ഷമീം കിളിമാനൂർ,പി.ജി.വിഷ്ണു എന്നിവർ നേതൃത്വം നൽകി.