
കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള റംസാൻ ദിന സന്ദേശം നൽകി.ഫാദർ ജോസ് ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. ഒ.എസ്. അംബിക എം.എൽ.എ, വർക്കല കഹാർ, അഡ്വ.ബി.സത്യൻ, തോട്ടയ്ക്കാട് ശശി, ബി.ആർ.എം. ഷെഫീർ, അഡ്വ.മുഹ്സിൻ, പ്രൊഫ.തോന്നയ്ക്കൽ ജമാൽ, എം.കെ. യൂസഫ്, അഡ്വ.സ്മിതാ സുന്ദരേശൻ, എ.നഹാസ്, ഇ.റിഹാസ്, ഹബീബ്, കല്ലമ്പലം സി.ഐ ഐ.ഫറോസ്, അഭിലാഷ് ചാങ്ങാട്, പി.സജീവ്, എസ്.സുരേഷ് കുമാർ, ജി.സത്യശീലൻ, കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എം.എ. റഹീം, എം.എസ്. ഷെഫീർ, ഡോ. പി.ജെ. നഹാസ്, ഡോ.സാബു മുഹമ്മദ് നൈന, ഡോ.നൗഫൽ, എസ്.നൗഷാദ്, എസ്.സജീർഖാൻ, എസ്.നഹാസ്, മുനീർ മൗലവി, എം.എ ഷാജഹാൻ, എ.ഫസിലുദ്ദീൻ, എം.പി ശശിധരൻ, എം.എൻ മീര, വത്സല, അസീസ് കിനാലുവില, എം.മുഹമ്മദ് ഷെഫീർ തുടങ്ങിയവർ പങ്കെടുത്തു.