
തിരുവനന്തപുരം: വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാൻ ഉണർവ്വ് പദ്ധതിയും കോളേജ് തലത്തിൽ നേർക്കൂട്ടം കമ്മിറ്റിയും ഹോസ്റ്റലുകളിൽ ശ്രദ്ധ കമ്മിറ്റിയും വാർഡ്തല വിമുക്തി ജാഗ്രതാ സമിതികളും സജീവമാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും അംഗങ്ങളായ ശ്രദ്ധ കമ്മിറ്റിവഴി ലഹരി ഉപയോഗമുള്ള വിദ്യാർത്ഥികൾക്ക് വിമുക്തി സെന്ററുകളിൽ ചികിത്സ ലഭ്യമാക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹികസാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി വിമുക്തി ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നുണ്ട്. 19,498 വാർഡുകളിൽ രൂപീകരിച്ചു.