sat

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിച്ച മൂന്നു തലമുറകളിലെ ഡോക്ടർമാർ ഒത്തുചേർന്നു.മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ബ്ലോക്കിൽ നടന്ന സ്മൃതി നിലാവ് എന്ന പരിപാടിയിൽ നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു.സർവീസ് കാലത്തെ അനുഭവങ്ങളും സൗഹൃദങ്ങളും ഡോക്ടർമാർ പങ്കുവച്ചു. 94വയസു പിന്നിട്ട ഡോ.സുഭദ്രാ നായർ ഡോ.കെ.ലളിത,ഡോ.രാധാ കുമാരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഡോക്ടർമാർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.