തിരുവനന്തപുരം: കടകൾ വാടകയ്‌ക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ദേശീയപാത വികസനത്തിന്റെ പേരിൽ ഉണ്ടാകുന്ന അക്രമ സംഭങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.