
തിരുവനന്തപുരം: ഈ മാസം 29ന് തിരുവനന്തപുരത്ത് ഭാരതീയ ജനതാ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടികജാതി മഹാ സംഗമത്തിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിലയിരുത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിവിധ ഡിപ്പാർട്ട്‌മെന്റ് ഇൻചാർജുമാരുടെ യോഗം ചേർന്നു. മഹാസംഗമം നടക്കുന്ന ഉദയപാലസ് കൺവെൻഷൻ സെന്ററും പൊതുസമ്മേളനം നടക്കുന്ന ശംഖുംമുഖം കടപ്പുറവും സുരേന്ദ്രൻ സന്ദർശിച്ചു.
29ന് രാവിലെ 10.30 നാണ് അമിത് ഷാ എത്തുന്നത്.