ചേരപ്പള്ളി: പറണ്ടോട് വലിയ കലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഭാഗവത സപ്താഹയജ്ഞവും മേയ് 4 മുതൽ 11 വരെ ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണപിള്ളയും സെക്രട്ടറി എസ്. സന്തോഷ് കുമാറും സപ്താഹ കമ്മിറ്റി ജനറൽ കൺവീനർ കൃഷ്ണകുമാറും അറിയിച്ചു.

ക്ഷേത്ര തന്ത്രി വെങ്കിടേശ്വരൻ പോറ്റിയും മേൽശാന്തി ബിനു പത്മനാഭനും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. കാവാലം രതീഷ് ചന്ദ്രൻ യജ്ഞാചാര്യനും തഴവ സിദ്ധുപോറ്റി യജ്ഞഹോതാവും മീനാട് ചന്ദ്രശേഖരൻ, ഉൗഴായിക്കോട് ബിജുകുമാർ, നന്ദിയോട് ഉദയൻ എന്നിവർ യജ്ഞ പൗരാണികരുമാണ്. മേയ് 4ന് രാവിലെ 4.30ന് നിർമ്മാല്യപൂജ, 5.20ന് ഗണപതിഹോമം, ഉഷപൂജ, 8ന് പ്രഭാതഭക്ഷണം, 8.30ന് കലശപൂജ, കലശാഭിഷേകം, 12ന് അന്നദാനം.

മേയ് അഞ്ചുമുതൽ 10 വരെ എല്ലാദിവസവും രാവിലെ ഗണപതിഹോമം, 6ന് ഭാഗവത പാരായണം, പ്രഭാതഭക്ഷണം, അന്നദാനം,7ന് സമൂഹപ്രാർത്ഥന, ഭജന, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.

മേയ് 5ന് രാവിലെ 6.30ന് ഭദ്രദീപ പ്രതിഷ്ഠ,ഗ്രന്ഥനമസ്കാരം, വരാഹാവതാരം,നരസിംഹാവതാരം, 7ന് ശ്രീകൃഷ്ണാവതാരം, , 11ന് ഉണ്ണിയൂട്ട്, 8ന് ഗോവിന്ദ പട്ടാഭിഷേകം,വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചന. 9ന് രാവിലെ 11.30ന് രുഗ്‌മിണി സ്വയംവരം, സർവ്വൈശ്വര്യപൂജ. 10ന് രാവിലെ കുചേല സദ്ഗതി,11ന് രാവിലെ 10ന് സ്വർഗാരോഹണം, 12ന് സമൂഹസദ്യ, 2ന് അവഭൃഥസ്‌നാന ഘോഷയാത്ര.