gr-anil

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക കൃത്യത ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗൽ മെട്രോളജി ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ വിലവിവരം രേഖപ്പെടുത്തി ബില്ല് നൽകുന്ന രീതി കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു.