
വർക്കല: മലിനമായി ക്കൊണ്ടിരിക്കുന്ന ജലസ്രോതസുകൾ വീണ്ടെടുക്കുക, പുഴകളും നീർച്ചാലുകളും പുനർജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം - സമ്പൂർണ ജലശുചിത്വ യജ്ഞം 2022ന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ ജലനടത്തം - ജലസഭ സംഘടിപ്പിച്ചു.
ചെമ്മരുതിയിലെ പ്രധാന ജലസ്രോതസായ അയിരൂർപുഴ ചെമ്മരുതിയിൽ പ്രവേശിക്കുന്ന മുത്താന പണയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച ജല നടത്തം പുഴ ഒഴുകുന്ന വഴികളിലൂടെ തെങ്ങിനാമൂലയിൽ സമാപിച്ചു.
വണ്ടിപ്പുര കാങ്കുളത്ത് കാവിന് സമീപം നടന്ന ജലസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാബിറിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഗീതാനളൻ, മണിലാൽ, ബ്ലോക്ക് പഞ്ചായത്0തംഗം സുശീലൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.എസ്.സുനിൽ, മോഹൻലാൽ, അഭിരാജ്, ശശികല, ശ്രീലത, സ്മിത, മിനിപ്രദീപ്, സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, ആസൂത്രണസമിതി വൈസ് ചെയർമാൻ കർമ്മചന്ദ്രൻ നമ്പൂതിരി, അശോകൻ, ടി.കുമാർ എന്നിവർ സംസാരിച്ചു.
രി