തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗും കരിയർ ഗൈഡൻസും നൽകാനായി സ്റ്റുഡന്റ് കൗൺസിലർമാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗിൽ ഡിപ്ലോമയുള്ളവർക്കും സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് പരിചയമുള്ളവർക്കും മുൻഗണന. പ്രായം 25 നും 45 നും മദ്ധ്യേ. കരാർ അടിസ്ഥാനത്തിൽ 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ടൊഴിവുമുണ്ട്. പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി നെടുമങ്ങാട്, സത്രം ജംഗ്ഷൻ - 695 541 എന്ന വിലാസത്തിൽ 30ന് വൈകിട്ട് 5ന് മുമ്പായി അപേക്ഷകൾ അയയ്ക്കണം.