ktda

കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ഗവ.സ്കൂളുകൾക്കുള്ള ഫർണിച്ചർ വിതരണവും കുട്ടികളുടെ പഠനമുന്നേറ്റം പദ്ധതിയും ഹരിതകർമ്മ സേനക്കുള്ള തൊഴിൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘടനവും ഐ.ബി.സതീഷ്‌.എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി മിനിചന്ദ്ര,വൈസ് പ്രസിഡന്റ് എസ്.ലതാകുമാരി,ബ്ലോക്ക് അംഗം സുനിത,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാസർ ജോസഫ്‌,വാർഡ് അംഗം സതീന്ദ്രൻ,പൊട്ടൻകാവ് മണി,റാണിചന്ദ്രിക,ഉമ്മർഖാൻ, മണികണ്ഠൻ,ഹെഡ്മാസ്റ്റർ സനൽകുമാർ,പി.ടി.എ പ്രസിഡന്റ് അഭിലാഷ് കുമാർ,ഗണേഷ്,അപർണ്ണ, തുടങ്ങിയവർ പങ്കെടുത്തു.