കല്ലമ്പലം: പള്ളിയ്ക്കൽ മൂതല മൂലഭാഗം അർദ്ധനാരീശ്വര ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം ഏപ്രിൽ 26 മുതൽ മേയ് 3 വരെ നടക്കും. 26ന് ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ. രാത്രി 7.30 ന് തൃക്കൊടിയേറ്റ്. രാത്രി 8ന് കുട്ടിഗാനമേള. 27ന് രാത്രി 8ന് സിനിമാറ്റിക് ഡാൻസ്. 28ന് രാത്രി 8ന് നാടൻപ്പാട്ടും ദൃശ്യാവിഷ്കാരവും. 29ന് രാത്രി 8 ന് നാടകം ദൈവത്തിന്റെ പുസ്തകം. 30ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ. മേയ് 1ന് രാത്രി 8ന് ഗാനമേള. 2ന് രാവിലെ 6ന് ഉരുൾ, 8 മണിയ്ക്ക് സമൂഹ പൊങ്കാല, 11ന് നാഗരൂട്ട് വൈകിട്ട് 6ന് താലപ്പൊലി. 10.30ന് പള്ളിവേട്ട. മേയ് 3ന് രാവിലെ 10ന് കൊടിയിറക്കും ആറാട്ട് ഘോഷയാത്രയും. ഉച്ചയ്ക്ക് 1 മണിയ്ക്ക് അന്നദാനം.