തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിംഗ് സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകളും അത് അടിയന്തരമായി സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകി. പുരോഗതി എല്ലാ മാസവും സർക്കാരിനെ അറിയിക്കണം.