p

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാൻ മന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.

സംസ്ഥാനത്ത് നിലവിൽ ആശങ്ക വേണ്ട. കൊച്ചിയിൽ മാത്രമാണ് ചെറിയ തോതിൽ വർദ്ധനയുള്ളത്. പ്രാദേശിക തലത്തിൽ കേസുകൾ ഉയരുന്നതും ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും സംസ്ഥാന തലത്തിൽ അറിയിക്കണം. തുടർച്ചയായി അവലോകന യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിശകലനം ചെയ്യണം.

മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമാകും. മുതിർന്നവർക്ക് മുൻകരുതൽ ഡോസ് നൽകാൻ പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷൻ ഊർജ്ജിതപ്പെടുത്തും. ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും കൊവിഡ് പരിശോധനയ്ക്ക് അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയുണ്ട്. അത് അനുവദിക്കില്ല.

വലിയ തരംഗം മുന്നിലില്ല

സംസ്ഥാനത്ത് കൊവിഡിന്റെ ഒരു വലിയ തരംഗം മുന്നിൽ കാണുന്നില്ലെങ്കിലും ജാഗ്രത തുടരും. ഭീതിപടർത്തുന്ന സാഹചര്യം നിലവിലില്ല. ഒരിടത്തും ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ല.

 ഇന്നലെ 255 രോഗികൾ

സംസ്ഥാനത്ത് ഇന്നലെ 255 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325പേർ രോഗമുക്തി നേടി. 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാൾ കൂടി കൊവിഡ് കേസുകൾ ഇങ്ങനെ തുടരുമെന്ന് മന്ത്രി പറഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ​ ​മാ​സ്കും​ ​അ​ക​ല​വും​ ​നി​ർ​ബ​ന്ധം

ബം​ഗ​ളൂ​രു​:​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ച്ച് ​ക​ർ​ണാ​ട​ക.
മാ​സ്ക് ​ധ​രി​ക്കു​ന്ന​തും​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കു​ന്ന​തും​ ​ക​ർ​ശ​ന​മാ​ക്കി.​ ​ജ​ന​ങ്ങ​ൾ​ ​അ​നാ​വ​ശ്യ​ ​കൂ​ടി​ച്ചേ​ര​ലു​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​ ​ബ​സ​വ​രാ​ജ് ​ബൊ​മ്മൈ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​രു​ടെ​ ​അ​ടി​യ​ന്ത​ര​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​നേ​ര​ത്തെ​ ​ഡ​ൽ​ഹി,​ ​ത​മി​ഴ്‌​നാ​ട്,​ ​പ​ഞ്ചാ​ബ് ​സം​സ്ഥാ​ന​ങ്ങ​ളും​ ​മാ​സ്ക് ​നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.
ക​ർ​ണാ​ട​ക​യി​ൽ​ ​ഇ​പ്പോ​ൾ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ​ .​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​രോ​ഗ​ബാ​ധ​ ​ഉ​യ​രു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്ത് ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​യാ​യാ​ണ് ​മാ​സ്ക് ​നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​വീ​ണ്ടും​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​വും​ ​നി​രീ​ക്ഷ​ണ​വും​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​വ​ർ​ദ്ധി​പ്പി​ച്ചേ​ക്കും.