ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുന്ന കാര്യത്തിൽ അംഗീകൃത തൊഴിലാളി സംഘനടകളുടെ യോഗത്തിലും മന്ത്രി ആന്റണി രാജു ഉറപ്പു നൽകിയില്ല. ഗതാഗതവകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നുമായിരുന്നു സംഘടനകളുമായി വെവ്വേറെ നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞത്. മൂന്നു സംഘടനകളും ശമ്പളക്കാര്യത്തിലെ ഉറപ്പാണ് മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ടി.ഡി.എഫിന്റെയും ബി.എം.എസിന്റെയും തീരുമാനം. ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് ലഭിച്ചില്ലെങ്കിൽ ആറിന് പണിമുടക്കാൻ ഇരു സംഘടനകളും നോട്ടീസ് നൽകിയിട്ടുണ്ട്. പണിമുടക്കിന്റെ കാര്യം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശമ്പളം സമയബന്ധിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഐ.ടി.യു ഭാരവാഹികൾ അറിയിച്ചു.
ഇന്ധനച്ചെലവാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമായി ആന്റണി രാജു ചൂണ്ടിക്കാട്ടിയത്. ലോൺ തിരിച്ചടവുകൂടി കഴിഞ്ഞാൽ പിന്നെ കളക്ഷനിൽ കാര്യമായിട്ടൊന്നും ബാക്കിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

മോണിറ്ററിംഗ് കമ്മിറ്റി

ഷെഡ്യുളുകൾ പുനക്രമീകരിക്കുന്നതിൽ യൂണിയനുകളുടെ ആവശ്യം മന്ത്രി പരിഗണിച്ചു. ഇത് പ്രകാരം ഓർഡിനറി ബസ്സുകൾക്ക് ജില്ല തലത്തിലും ഫാസ്റ്റ് പാസഞ്ചറുകൾക്കും സൂപ്പർ ക്ലാസ് സർവീസുകൾക്കും സോണൽ തലത്തലും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. ഇതിൽ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തും.

കെ.​എ​സ്.​ആ​ർ.​ടി.​സി​യെഈ​ ​മാ​സ​വും​ ​സ​ഹാ​യി​ക്കും:
മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഈ​ ​മാ​സ​വും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​പ​റ​ഞ്ഞു.​ 30​ ​കോ​ടി​ ​രൂ​പ​യി​ല​ധി​കം​ ​ന​ൽ​കു​മോ​ ​എ​ന്ന് ​ധ​ന​വ​കു​പ്പാ​ണ് ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ടി​ന്റെ​ ​വ​രു​മാ​നം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കാ​ണ്.​ ​കൊ​വി​ഡി​ന് ​ശേ​ഷം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ൽ​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​കു​റ​വാ​ണെ​ന്നും​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​നു​ക​ൾ​ ​പ​ണി​മു​ട​ക്കി​ലേ​ക്ക് ​പോ​യി​ ​സ്ഥാ​പ​ന​ത്തെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​തെ​ ​കൂ​ട്ടാ​യ​ ​ശ്ര​മ​ത്തി​ലൂ​ടെ​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കു​ക​യാ​ണ് ​വേ​ണ്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.