കൊ​ല്ലം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ണി​യ​ൻ​ ​ക​ലോ​ത്സ​വം​ ​അ​വ​സാ​നി​ക്കാ​ൻ​ ​ഒ​രു​ ​ദി​വ​സം​ ​മാ​ത്രം​ ​ശേ​ഷി​ത്തെ​ ​ഓ​വ​റാ​ൾ​ ​കി​രീ​ട​ത്തി​ലേ​ക്കു​ള്ള​ ​കു​തി​പ്പ് ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ്.​ ഫലം പ്രഖ്യാപിച്ചപ്പോൾ ഇന്നലെ 114 ​ ​പോ​യി​ന്റാ​ണ് ​നേ​ടി​യ​ത്.​ 76 ​പോ​യി​ന്റു​മാ​യി​ ​സ്വാ​തി​ ​തി​രു​ന്നാ​ൾ​ ​സം​​​ഗീ​ത​ ​കോ​ളേ​ജാ​ണ് ​തൊ​ട്ടു​പി​ന്നി​ൽ.​ ​തി​രു​വ​ന​ന്ത​പു​രം​ ​​​വ​ഴു​ത​ക്കാ​ട് ​ഗ​വ.​ ​വ​നി​താ​ ​കോ​ളേ​ജ് ​(60),​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​(65).​ ​സി.​എ​സ്.​എ​സ് ​കാ​ര്യ​വ​ട്ടം​ ​(38)​ ​എ​ന്നി​വ​യാ​ണ്,​ ​യ​ഥാ​ക്ര​മം​ ​മൂ​ന്നും​ ​നാ​ലും​ ​അ​‍​ഞ്ചും​ ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.​ ​ആ​തി​ഥേ​യ​ ​ജി​ല്ല​യാ​യ​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് 29 ​പോ​യി​ന്റു​മാ​യി​ ​ആ​റാം​ ​സ്ഥാ​ന​ത്താ​ണ്.