p

തിരുവനന്തപുരം: കേരള സർവകലാശാല സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ് & ആർട്ട് ഹിസ്റ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് മേയ് 6 വരെ അപേക്ഷിക്കാം.എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബികോം എൽ.എൽ.ബി/ ബി.ബി.എ.എൽ.എൽ.ബി സെപ്റ്റംബർ 2021 പരീക്ഷയുടെ ജനുവരിയിൽ നടത്തിയ കൊവിഡ് സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണയത്തിനും ഒഫ്‌ ലൈനായി മേയ് 3 വരെ അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ എഫ്.ഡി.പി. - സി.ബി.സി.എസ്.എസ്. (സി.ആർ.) ബി.പി.എ വോക്കൽ പരീക്ഷയുടെ പ്രാക്‌ടിക്കൽ മേയ് 3 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.

ഏപ്രിൽ 28 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി, ബി.എ, ബികോം (എഫ്.ഡി.പി) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2017 അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി - 2016 അഡ്മിഷൻ) സ്‌പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.