തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ അഞ്ചുവർഷത്തെ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശില്പശാല 26നും 27നും മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ഐ.എം.ജിയിൽ നടക്കും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡറുകൾ, പ്രൊബേഷൻ തടവുകാർ, കുറ്റകൃത്യത്തിനിരയായവർ, മറ്റു ദുർബലവിഭാഗങ്ങൾ തുടങ്ങിയവർക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് രൂപരേഖ.