
തിരുവനന്തപുരം: കേരള, കണ്ണൂർ സർവകലാശാലകളിലെ ബിരുദ പരീക്ഷകൾക്ക് മുൻവർഷത്തെ ചോദ്യപേപ്പറുകൾ നൽകിയതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പരീക്ഷാ ജോലിയിൽ നിന്നും ഒഴിവാക്കുന്ന സ്ഥിരം ശിക്ഷാനടപടികൾക്ക് പകരം അധ്യാപകരുടെ സ്ഥാനക്കയറ്റം തടയണമെന്നുമാണ് ആവശ്യം.