തിരുവനന്തപുരം: പൂന്തുറ പൊലീസ് കസ്റ്റഡിയിൽ എടുത്ത പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ കോലിയക്കോട് കോളനി നിവാസി സനോഫർ(32) മരണപ്പെട്ടകേസിൽ ക്രിമിനൽ നടപടി നിയമം 176(1 എ) പ്രകാരം നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർക്ക് മൊഴി നൽകാം. അന്വേഷണവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും മൊഴി നൽകുവാനുണ്ടെങ്കിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി -5 ൽ ഹാജരായി മൊഴി നൽകണമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം.