
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജുമായി ചേർന്ന് സസ്യശാസ്ത്ര ഗവേഷണത്തിനുള്ള ഉപകരണങ്ങൾ കണ്ടെത്തുന്നതിനുള്ള സംയുക്തഗവേഷണം തുടങ്ങി. മരങ്ങളിൽ നിന്ന് ആൽഗകൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ഈ ഉപകരണം സസ്യശാസ്ത്ര ഗവേഷണ രംഗത്തെ നൂതനമായ ആശയമാണ്. പിഗ്‌മെന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ മുതലായവയുടെ പ്രധാന ഉറവിടമാണ് ആൽഗകൾ. പ്രൊഫസർമാരുടെയും ഗവേഷണ വിദ്യാർത്ഥികളുടെയും ബിരുദ വിദ്യാർത്ഥികളുടെയും സംഘമാണ് ഈ ഗവേഷണ ഉപകരണം ( Phycoscrapper) വികസിപ്പിച്ചത്. ഡോ. ജിജി സി.വി (പ്രിൻസിപ്പൽ, സി.ഇ.ടി), ഡോ. ഫിലിപ്പോസ് ഉമ്മൻ (പ്രിൻസിപ്പൽ, കാതോലിക്കേറ്റ് കോളേജ്), ഡോ. സുരേഷ് ബാബു. വി (ഡീൻ ഓഫ് റിസർച്ച് സിഇടി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.