sdpi

തിരുവനന്തപുരം: സൗഹൃദം കാത്തുസൂക്ഷിക്കാനും നാടിന്റെ സമാധാന അന്തരീക്ഷം ഊട്ടിയുറപ്പിക്കാനും ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അതിന് ഇഫ്‍താർ സംഗമങ്ങൾ പ്രേരകമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ഹൈലാൻഡ് ഹോട്ടലിൽ എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്‍താർ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. ഉസ്‌മാൻ, റോയ് അറയ്ക്കൽ, ട്രഷറർ എ.കെ. സലാഹുദ്ദീൻ, സംസ്ഥാന സമിതി അംഗങ്ങളായ അൻസാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, എൽ. നസീമ, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല എന്നിവർ നേതൃത്വം നൽകി.