
കൊല്ലം: കാർട്ടൂൺ മത്സരം നിലവാരത്തിനൊത്ത് ഉയർന്നില്ലെന്ന് വിമർശനം. ഭൂരിഭാഗം പേരും ഡ്രോയിംഗും പെയിന്റിംഗുമായിരുന്നു വരച്ചത്. കൊവിഡ് അതിജീവനം വരയും ചിരിയും എന്നതായിരുന്നു വിഷയം. 55 പേർ പങ്കെടുത്ത മത്സരത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് കാർട്ടൂണിന്റെ സ്വഭാവം കാട്ടിയത്. തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്‌റ്റ് നഗർ കോളേജിലെ ഒന്നാംവർഷ എം.കോം വിദ്യാർഥി ആശിഷ്.എസ്.കുമാറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗവ. ആർട്സ് കോളേജിലെ ആർ.സായികൃഷ്ണ രണ്ടാം സ്ഥാനവും വർക്കല യു.ഐ.എമ്മിലെ വിദ്യാർത്ഥി ഫൈസൽ ഫൈസി മൂന്നാം സ്ഥാനവും നേടി.