
വർക്കല: ആർ.എസ്.എസ് - എസ്.ഡി.പി.ഐ നടത്തുന്ന വർഗീയ കൊലപാതകങ്ങൾക്കെതിരെ സി.പി.എം വർക്കലയിൽ സംഘടിപ്പിച്ച ബഹുജന കാമ്പെയിൻ സി.പി.എം സംസ്ഥാന നേതാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എം.കെ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം.ലാജി, എസ്. രാജീവ്, ബി.എസ്. ജോസ്, വി. സത്യദേവൻ, സുധീർ, സ്മിത സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.