തിരുവനന്തപുരം :ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ഡോ.ജിത എസ്.ആർ ഉദ്ഘാടനം നിർവഹിച്ചു.കേരള യൂണിവേഴ്സിറ്റി കാമ്പസ് റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.ജീന ബദർ മുഖ്യാതിഥിയായി. 'യംഗ് ജനറേഷൻസ് ഹെൽത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യാഥിതി വിദ്യാർത്ഥികളുമായി സംവദിച്ചു.ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എസ്.ചന്ദ്രമോഹൻ നായർ,ജിയോളജി വിഭാഗം മേധാവി മിഥുന പി.എം,ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അശ്വതി എസ്.ജെ എന്നിവർ സംസാരിച്ചു.ഒന്നാം വർഷ ജിയോഗ്രഫി വിദ്യാർത്ഥി അനുഷ്‌ക.ജെ.എസ് നന്ദി പറഞ്ഞു.