
വാമനപുരം: നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായ ഗൃഹനാഥൻ തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. വാമനപുരം കളമച്ചൽ സന്ധ്യാ ഭവനിൽ കെ. ശശിയാണ് (65) ചികിത്സയ്ക്കും ദൈനംദിന ചെലവുകൾക്കും വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. ഡ്രൈവർ ജോലിയും കൂലിപ്പണിയും ചെയ്താണ് ഇയാൾ കുടുംബം നോക്കിയിരുന്നത്.
നാല് വർഷം മുൻപ് നട്ടെല്ലിന് രോഗം ബാധിച്ച് കിടപ്പിലാവുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.
വിവാഹിതരായ മൂന്ന് പെൺകുട്ടികളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നതിന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കഴിഞ്ഞ വർഷം വരെ മരുന്ന് വാങ്ങിയിരുന്നത്. ഫിസിയോതെറാപ്പി മുടങ്ങി. മരുന്ന് വാങ്ങുന്നതിന് മാത്രം പ്രതിമാസം 7000 രൂപ വേണം. കൂടാതെ ചികിത്സയ്ക്കായി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത 5 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നോട്ടീസ് അയച്ചു തുടങ്ങി. ചികിത്സാ സഹായത്തിന് കേരള ഗ്രാമീൺ ബാങ്ക് കാരേറ്റ് ശാഖയിൽ ഭാര്യ സുമയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 4034310 10991, ifsc: KLGB0040343, ഗൂഗിൾ പേ നമ്പർ: 9895796373.