
വിതുര: എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് കരയോഗ യൂണിയനു കീഴിലുള്ള വിതുര മേഖലയിലെ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമാർ,സെക്രട്ടറിമാർ, ഖജാൻജി യൂണിയൻ പ്രതിനിധികൾ,വനിതാ സമാജം സ്വയം സഹായ സംഘങ്ങളുടെ പ്രസിഡന്റുമാർ ,സെക്രട്ടറിമാർ എന്നിവരുടെ സംഗമവും,മുഖാമുഖവും സംഘടിപ്പിച്ചു. എൻ.എസ്.എസ് ഡയറക്ടർ നോർത്ത് അംഗവും നെടുമങ്ങാട് യൂണിയൻ പ്രസിഡന്റുമായ അഡ്വ:വി.എ.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും വിതുര മേഖല കൺവീനറുമായ കെ. വിശ്വംഭരൻ നായർ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രഘവൻപിള്ള നന്ദിയും പറഞ്ഞു.യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ സംഘടനാ പ്രവർത്തനവും,ലിങ്കേജ് ലോണുകളുടെ പ്രയോജനത്തേയും കുറിച്ചും വിശദീകരിച്ചു.എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ സന്തോഷ് കീഴ്പാലൂർ,വിതുര മേഖല ജോയിന്റ് കൗൺസിൽ ആർ.എസ്.ബിനുകുമാർ എന്നിവർ സംസാരിച്ചു.