ആറ്റിങ്ങൽ: കേരള ഒളിംപിക് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ കരാട്ടെ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു.ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ച ക്യാമ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ജില്ലാ ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ എസ്.എസ്.സുധീർ ഉദ്ഘാടനം ചെയ്തു. ബോക്സിംഗ് കോച്ച് പ്രേംനാഥ്, ദേശീയ ഖോ-ഖോ ഫെഡറേഷൻ വൈസ് പ്രസിഡന്റ് വിദ്യാധരൻപിള്ള, കരാട്ടെ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അമൽ അശോകാണ് ക്യാപ്റ്റൻ. ജി.ജ്യോതിനാഥ്, രജിത രാജീവൻ എന്നിവർ ടീം മാനേജർമാരും എം.സുരേഷ് കുമാർ, അക്ബർ ഷാൻ എന്നിവർ പരിശീലകരുമാണ്.അമൽ അശോക്, രാഹുൽ, ഹാഷിം, സൂരജ്, രാഘവ്, രാഹുൽ. ഡി, ആഖൂബ്, അമൃത, സാഹിത്യ, മാധവി, വൈഷ്ണവി, അഞ്ചു, അനിത, നിധിൻ, ഭവിൻ, ദേവസൂര്യ, അവനി, അഭിനന്ദ, ദീയ, നന്ദു എന്നിവരാണ് ടീമിൽ. മേയ് 6, 7, 8 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഒളിംപിക് ഗെയിംസിൽ കരാട്ടെ ടീം പങ്കെടുക്കും.
|
|
|