
കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുകയാണ് തെന്നിന്ത്യൻ ചിത്രങ്ങളായ ആർആർആറും കെ.ജി.എഫ് ചാപ്ടർ 2വും. ഒരുമാസം കൊണ്ട് ആർആർആർ നേടിയത് 1100 കോടിയാണ്.
12 ദിവസം കൊണ്ട് കെ.ജി.എഫ് ചാപ്ടർ 2 നേടിയത് 900 കോടിയും. ഏതാനും ദിവസങ്ങൾക്കകം ആർആർആറിന്റെ റെക്കോർഡ് കെ.ജി.എഫ് തകർക്കും എന്നാണ് വിലയിരുത്തൽ.1100 കോടിയാണ് കെ. ജി.എഫ് ചാപ്ടർ 2വിന്റെ മുടക്കുമുതൽ. ആർആർആറിന്റേത് 450 കോടിയും. ആർആർആറിന്റെ ആദ്യ ദിന കളക്ഷനിൽ തെലുങ്ക് പതിപ്പ് നേടിയത് 127 കോടിയും ഹിന്ദിപതിപ്പ് 23 കോടിയും നേടി രണ്ടാം സ്ഥാനത്താണ്.കന്നട പതിപ്പ് 16 കോടിയും തമിഴ് 9.50 കോടിയും മലയാളം 4 കോടിയും ആദ്യ ദിനം നേടി. കെ.ജി.എഫ് ചാപ്ടർ 2വിന്റെ ആദ്യദിന കളക്ഷൻ കന്നട പതിപ്പിന് 77 കോടിയാണ് ലഭിച്ചത്.
ഇന്ത്യയിൽ നിന്ന് 134.5 കോടി നേടി.ബോളിവുഡിനെ തോൽപ്പിച്ച് തെന്നിന്ത്യൻ ചിത്രങ്ങളുടെ തേരോട്ടമാണ്.ഇതിനെതിരെ വൈറസ് കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡിനെ നിശിതമായി വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്തു വന്നു.