m

കടയ്ക്കാവൂർ: കൃഷിയെ പ്രോത്സാഹിപ്പിക്കുക, കൃഷിയുടെ പ്രാധാന്യം പൊതു ജനങ്ങളിലെത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കർഷകസംഗമം സംഘടിപ്പിച്ചു. പള്ളിമുക്ക് യു.ഐ.ടി കോളേജിൽ നടന്ന യോഗം ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം വക്കം ജി. അജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ഭാരവാഹികളായ ജയകുമാർ, സുരേഷ്, ജനക, ബിജു, ഗണേശോത്സവ സമിതി സെക്രട്ടറി വക്കം സുനു, വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കർഷക സഭകൾ രൂപികരിക്കുകയും മികച്ച കർഷകരെയും കുട്ടി കർഷകരെയും അനുമോദിക്കുകയും ചെയ്തു.