media

നെടുമങ്ങാട്: മീഡിയ വോയ്സ് ടി.വി ഓഫീസ് ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗൗരി ലക്ഷ്മിഭായി ചാനൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആര്യനാട് തോളൂർ അതിര ഓഡിറ്റോറിയത്തിൽ നടന്ന പൊതു പരിപാടിയിൽ മീഡിയ വോയ്സ് ടിവിയും വിഘ്നേശ്വര ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർദ്ധനർക്ക് ഭക്ഷ്യക്കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

ഭക്ഷ്യക്കിറ്റ് വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലളിത, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ എന്നിവർ പങ്കെടുത്തു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി നിർവഹിച്ചു.