
വടക്കാഞ്ചേരി: എങ്കക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും വിലപ്പിടിപ്പുള്ള വസ്തുക്കളും കവർന്നു. എങ്കക്കാട് ചെമ്പി താനത്ത് പൗലോസിന്റെ വീട് കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങളും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചത്. പൗലോസും കുടുംബവും രണ്ട് ദിവസമായി വീട്ടിൽ ഇല്ലായിരുന്നു. വീടിനുള്ളിലെ അലമാറയിൽ സൂക്ഷിച്ചിട്ടുള്ള സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചിട്ടുള്ളത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഓഫീസർ മാധവൻകുട്ടിയുടെ കീഴിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വടക്കാഞ്ചേരി ചാലിപ്പാടം കൃഷ്ണാർപ്പണത്തിലെ മുരളീ മേനോന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ഈ വീട്ടിലും ആൾത്താമസമില്ല.