po

വെഞ്ഞാറമൂട്: ആർ.എസ്.എസ്- എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായത്ത് പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഇ.എ സലിം അദ്ധ്യക്ഷനായി. ബി.ബാലചന്ദ്രൻ,കെ.പി. സന്തോഷ്കുമാർ, എൻ. ബാബു,പി.ജി സുധീർ തുടങ്ങിയവർ സംസാരിച്ചു.