pic1

നാഗർകോവിൽ: മുംബയ് എക്സ്‌പ്ര‌സിൽ നിന്ന് 10 കിലോ കഞ്ചാവുമായി യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി.ഒഡിഷ സ്വദേശി നിരഞ്ജൻ മാജി (22) ആണ് പിടിയിലായത്.ഇന്നലെ രാവിലെ നാഗർകോവിൽ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. നാഗർകോവിൽ റെയിൽവേ ഇൻസ്‌പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷൻ 2.ഒയുടെ ഭാഗമായിട്ടാണ് മുംബയ് എക്സ്‌പ്ര‌സിൽ പരിശോധന നടത്തിയത്. കേരളത്തിൽ കൈമാറാൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.