pinaryi-

തിരുവനന്തപുരം: മുഖ്യമന്ത്റിയുടെ നവകേരള പോസ്​റ്റ് ഡോക്‌ടറൽ ഫെലോഷിപ്പിന് 77 പേർ അർഹരായി. ഫെലോഷിപ്പുകൾ മേയ് 18ന് മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്റി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹ്യ, സാമ്പത്തിക, കാർഷിക, വ്യവസായ മേഖലകളിലെ നൂതന ഗവേഷണ ആശയങ്ങൾക്കാണ് ഫെലോഷിപ്പ്. രണ്ടുവർഷത്തേക്കുള്ള ഫെലോഷിപ്പിൽ മുഴുവൻ സമയ ഗവേഷണത്തിന് ഒന്നാം വർഷം 50,000 രൂപയും രണ്ടാം വർഷം ഒരു ലക്ഷം രൂപയും നൽകും. പരമാവധി ഒരുവർഷം കൂടി കാലാവധി നൽകും. ഗവേഷണത്തിന് ലാബുകൾ സ്ഥാപിക്കാൻ 50,000രൂപ അധികമായി നൽകും. അഞ്ചു വർഷം കൊണ്ട് 500 പേർക്ക് ഫെലോഷിപ്പ് നൽകും.

860 ഗവേഷകർ അപേക്ഷിച്ചെങ്കിലും നൂതനമായ ഗവേഷണ ആശയങ്ങൾ പ്രോജക്ടുകളായി നൽകിയവരിൽ നിന്നാണ് 77പേരെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.