തിരുവനന്തപുരം: അപകടങ്ങളിൽ പൊള്ളലേൽക്കുന്നവർക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാൻ കിംസ്‌ഹെൽത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പൊള്ളൽ ചികിത്സാ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ്‌ ഹോം ഗാർഡ് ആൻഡ് സിവിൽ ഡിഫെൻസ് ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ ഉദ്ഘാടനം നിർവഹിച്ചു.സമഗ്രമായ പഠനത്തിനും വിലയിരുത്തലിനും ശേഷമാണ് മികച്ച മാതൃകയിലുള്ള ബേൺസ് യൂണിറ്റ് സജ്ജമാക്കിയതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. കിംസ്‌ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി.വിജയരാഘവൻ, ക്രിട്ടിക്കൽ കെയർ മേധാവി ഡോ.ദീപക് വി,കിംസ്‌ഹെൽത്ത് എക്സിക്യുട്ടിവ് ഡയറക്ടർ ഇ.എം.നജീബ്, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും അക്കാഡമിക് വൈസ് ഡീനുമായ ഡോ. പി.എം. സഫിയ, സീനിയർ കൺസൾട്ടന്റ് ഡോ. മനേഷ് സേനൻ തുടങ്ങിയവർ പങ്കെടുത്തു. അണുബാധ തടയുന്നതിനുള്ള പോസിറ്റീവ് പ്രഷർ റൂം,ആന്റി റൂം,മുറിവ് ഉണക്കാൻ സഹായിക്കുന്ന ഹൈഡ്രോതെറാപ്പി യൂണിറ്റ്, താപനില നിലനിറുത്തുന്നതിനുള്ള തെർമോമോഡുലേറ്റഡ് റൂം, ഡിലീരിയം ഉണ്ടാകുന്നത് തടയാനുള്ള ആംബിയന്റ് ലൈറ്റ് എന്നിവ ബേൺസ് യൂണിറ്റിൽ സജ്ജമാണ്.