
വർക്കല: സി.പി.എം നേതാവ് ഇലകമൺ എൻ. സദാനന്ദൻ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ ജി. ത്രിദീപ്, കൺവീനർ ഇക്ബാൽ, സി.പി.എം. വർക്കല ഏരിയാ മുൻസെക്രട്ടറി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിനി രാജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രവീന്ദ്രനാഥ്, എൻ. പത്മാക്ഷി ടീച്ചർ, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ, ട്രഷറർ. പി.ഷിനു എന്നിവർ പങ്കെടുത്തു.
വർക്കലയിലെ പ്രമുഖ സി.പി.എം നേതാവും വർക്കലയുടെ സാമുഹിക സാംസ്കാരിക രാഷ്ട്രീയ, വിദ്യാഭാസ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു എൻ. സദാനന്ദൻ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇലകമൺ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മാക്ഷിടീച്ചർ വിട്ടുനൽകിയ സ്ഥലത്ത് 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് സ്മാരക മന്ദിരം നിർമ്മിക്കുന്നത്. ജി. ത്രിദീപ് ചെയർമാനും, എം. ഇക്ബാൽ കൺവീനറും, പി. ഷിനു ട്രഷററുമായുള്ള ജനകീയ സമിതിയുടെ മേൽനോട്ടത്തിലാണ് സ്മാരക നിർമ്മാണം. ഇതിലേക്ക് സംഭാവനയായി നൽകാൻ താല്പര്യമുള്ളവർ അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ 003001003183 എന്ന നമ്പറിലും വിദേശത്ത് നിന്നും AYSCB- 4267- A/e No- 1734120000000028 IFC-IBKL0001734 എന്ന നമ്പറിലും അയയ്ക്കാവുന്നതാണെന്ന് ചെയർമാൻ ജി. ത്രിദീപ് അറിയിക്കുന്നു.