s

തിരുവനന്തപുരം: അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങൾ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിംഗ് ചെയർമാൻ കെ. രാജശേഖരൻ, സിദ്ധ കോളേജ് പ്രിൻസിപ്പൽ ഡോ.പി. ഹരിഹരൻ, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. സേതുനാഥ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്നുമുതൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ വിഭാഗം ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.