
തിരുവനന്തപുരം: മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ബി. ദേവാനന്ദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിൽ അംഗമായിരുന്ന ദേവാനന്ദ് പ്രതിരോധ നിരയിലെ മികച്ച താരമായിരുന്നു. കണ്ണൂർ ബ്രദേഴ്‌സ് ക്ലബിലൂടെ കായിക രംഗത്ത് എത്തിയ അദ്ദേഹം സംസ്ഥാന-ദേശീയ തലത്തിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. പ്രതിരോധ നിരയിൽ മികച്ച പ്രകടനത്തിലൂടെ കേരള ഫുട്‌ബാളിന് വലിയ സംഭാവനകൾ നൽകിയ കായിക പ്രതിഭയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.