para

വെമ്പായം: യുവാവിന്റെ മൃതദേഹം നെടുമങ്ങാട് മുല്ലശ്ശേരി കല്ലയം തേറക്കോട് പാറക്കുളത്തിൽ .. കാട്ടാക്കട പൂഞ്ഞംകോട് ശ്രീകൃഷ്ണ വിലാസം ഹരികൃപയിൽ അനന്ത നാരായണ ( 24 ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. പാറക്കുളത്തിന് സമീപം ആക്ടീവ സ്കൂട്ടർ കാണാനിടയായ പ്രദേശവാസി സംശയംതോന്നി കുളത്തിൽ വന്നുനോക്കിയപ്പോൾ മൃതദേഹം കാണപ്പെടുകയും വാർഡ് മെമ്പറെ വിവരം അറിയിക്കുകയുമായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്..ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടായിരുന്നതായും പറയുന്നു. ഇയാൾ ഇവിടെ കറങ്ങി നടക്കാറുണ്ടായിരുന്നുവെന്നും സ്ഥിരമായി പാറയുടെ മുകളിൽ ഇരിക്കാറുണ്ടായിരുന്നുവെന്നും പ്രദേശ വാസികൾ പറയുന്നു.