ബാലരാമപുരം: ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ 30ന് വൈകിട്ട് 6.45ന് റംസാൻ റിലീഫും മതേതര സംഗമവും ഇഫ്‌താർ വിരുന്നും എം.വി. രാഘവൻ സ്മാരക അവാർഡ് വിതരണവും നടക്കും. മതേതര സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. വിൻസെന്റ് എം.എൽ.എയ്ക്കും പൊതു പ്രവർത്തകൻ റോയൽ ജി. സുരേഷ് തമ്പിക്കും ബാലരാമപുരം പൗരാവലിയുടെ എം.വി.ആർ സ്മാരക അവാർഡ് പ്രതിപക്ഷ നേതാവ് കൈമാറും. പുതുവസ്ത്ര വിതരണം സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ നിർവഹിക്കും. റംസാൻ സന്ദേശവും മതേതരത്വവും നെയ്യാറ്റിൻകര ലത്തീൻ രൂപത ജനറൽ ഫാ. ജി. ക്രിസ്തുദാസ് നടത്തും. സമിതി പ്രസിഡന്റ് എം. നിസ്താറിന്റെ അദ്ധ്യക്ഷതയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ ധാന്യ വിതരണവും നേമം ബ്ളോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്. വസന്തകുമാരി സക്കാത്ത് വിതരണവും അഗതികളെ ആദരിക്കൽ നെയ്യാറ്റിൻകര മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്തും സി.എം.പി സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു ചികിത്സാ സഹായവും നിർവഹിക്കും.

ജനസമിതി കോ ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, അഭിഷേകം ബെന്നി കുര്യാക്കോസ്, സോണ അയൂബ് ഖാൻ, ജില്ലാ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാൽ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി. പോൾ, ഹാജി ഇ.എം. ബഷീർ, അഡ്വ. വി. പ്രതാപചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ, ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് എം.എസ്. ഷിബുകുമാർ, ടൗൺ വാർഡ് മെമ്പർ ഇലാഹി സക്കീർ, ആർ.എം.പി ജില്ലാ സെക്രട്ടറി ബാലകൃഷ്ണപിള്ള, മുസ്ളിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാലരാമപുരം എം.എ. കരീം, സമിതി കൺവീനർ കുമാരി എൻ.എസ്. ആമിന എന്നിവർ പങ്കെടുക്കും.