തിരുവനന്തപുരം: നഗരസഭയിലെ വിവിധ വിഭാഗങ്ങളിൽ തീർപ്പാക്കാത്ത ഫയലുകളിൽ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ നഗരസഭ മെയിൻ ഓഫീസിലും 11 സോണൽ ഓഫീസുകളിലും അദാലത്ത് നടക്കും. മന്ത്രി എം.വി. ഗോവിന്ദൻ ഇന്ന് ഉച്ചയ്ക്ക് 12ന് നഗരസഭയിലെ അദാലത്തിൽ പങ്കെടുക്കും. നഗരസഭയുമായി ബന്ധപ്പെട്ട ഹെൽത്ത്, റവന്യൂ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും. കഴിഞ്ഞ 25 വരെ നഗരസഭയിൽ ലഭിച്ച അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.