innova

തിരുവനന്തപുരം: നാലായിരത്തോളം പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം നടപ്പാക്കാനും പുതുതായി വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനും പണമില്ലാതെ വലയുന്ന കേരള സർവകലാശാല,

പ്രോ വൈസ്ചാൻസലർ ഡോ.പി.പി.അജയകുമാറിനായി പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നു. ഇതിനായി 28 ലക്ഷം രൂപ അനുവദിച്ച് രജിസ്ട്രാർ ഉത്തരവിറക്കി. നാലു വർഷം മാത്രം പഴക്കമുള്ള പി.വി.സിയുടെ നിലവിലെ മാരുതി സിയാസ് കാർ ഒരു ലക്ഷം കിലോമീറ്ററിൽ താഴെ മാത്രമാണ് ഓടിയത്.

പ്രോ വൈസ്ചാൻസലർ ആവശ്യപ്പെടാതെ, അദ്ദേഹത്തിന് പുതിയ കാർ വാങ്ങാൻ സിൻഡിക്കേറ്റംഗങ്ങൾ കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യമുന്നയിച്ചു. സിൻഡിക്കേറ്റ് അംഗീകരിച്ചതോടെയാണ് പുതിയ കാർ വാങ്ങുന്നത്. പി.വി.സി ഇപ്പോൾ ഉപയോഗിക്കുന്ന കാർ സിൻഡിക്കേറ്റംഗങ്ങളുടെ യാത്രയ്ക്ക് ഉപയോഗിക്കും. സർവകലാശാലയിൽ 2019 ജൂലായ് മുതലുള്ള പെൻഷൻ പരിഷ്‌കരണ കുടിശ്ശിക അനുവദിച്ചിട്ടില്ല. പെൻഷൻ പരിഷ്‌കരണത്തിന് പ്രതിമാസം രണ്ടു കോടിയുടെ അധികച്ചെലവും, കുടിശ്ശിക നൽകുന്നതിന് 50 കോടിയും വേണ്ടിവരും.