b-sandhya-

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് കട്ടിലിൽ നിന്ന് വീണപ്പോൾ സഹായം നൽകുന്നതിൽ ഫയർ ഫോഴ്‌സ് വീഴ്ച വരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫയർഫോഴ്സ് മേധാവി ബി.സന്ധ്യപറഞ്ഞു.

ആരോപണം സംബന്ധിച്ച് ഫയർ ഫോഴ്‌സ് അന്വേഷിച്ചു. മൂന്ന് മാസത്തിന് മുമ്പ് നടന്ന സംഭവമാണ്. . സഹായം ആവശ്യപ്പെട്ട് ഫയർഫോഴ്സിന് കോൾ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനിൽ ആംബുലൻസില്ല. ഫയർ ഫോഴ്‌സ് ആംബുലൻസുകൾ അപകട സമയത്ത് ഉപയോഗിക്കാനുളളതാണെന്നും സന്ധ്യ പറഞ്ഞു.