കൊല്ലം: 23ാമത് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഓവറോൾ കിരീടം ഏറെക്കുറെ ഉറപ്പിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്. 74 ഇനങ്ങളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 155 പോയിന്റാണ് മാർ ഇവാനിയോസിനുള്ളത്. കൊവിഡിന് മുമ്പ് അവസാനമായി നടന്ന 2020ലെ കലോത്സവത്തിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 119 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 128 പോയിന്റുമായി സ്വാതി തിരുനാൾ സം​ഗീത കോളേജാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം ​ഗവ. വനിതാ കോളേജ് (68), കൊല്ലം എസ്.എൻ കോളേജ് (66) എന്നിവ നാലും അഞ്ചും സ്ഥാനങ്ങളിലാണ്.