ചേരപ്പള്ളി : സി.പി.ഐ പറണ്ടോട് ലോക്കൽ സമ്മേളനം മേയ് 22, 23 തീയതികളിൽ നടത്തുന്നതിനായി
സംഘാടക സമിതി രൂപീകരിച്ചു. പറണ്ടോട് സീം കോളേജിൽ ചേർന്ന യോഗം സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.പുറുത്തിപ്പാറ സന്തോഷ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പുറുത്തിപ്പാറ സജീവ്, മണ്ഡലം അസി. സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ, കീഴ്പാലൂർ ജി. രാമചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐത്തി അശോകൻ, മീനാങ്കൽ സന്തോഷ്, മീനാങ്കൽ സുനിൽകുമാർ, എം.എസ്. മനോഹരൻ, വലിയകലുങ്ക് എം. കൃഷ്ണൻ, ശ്രീകല പുഷ്പകുമാർ, ഉദയകൃഷ്ണൻ, സന്ധ്യ, ഹൗസിംഗ് ബോർഡ്, മീനാങ്കൽ വത്സല, ആഷിക് ബി. സജീവ്, പറണ്ടോട് സലാഹുദീൻ എന്നിവർ പങ്കെടുത്തു.കൺവീനറായി പുറുത്തിപ്പാറ സജീവിനെയും ചെയർമാനായി ഐത്തി അശോകനെയും തിരഞ്ഞെടുത്തു.