
കഴക്കൂട്ടം: വാഹനപകടത്തിൽ പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണ്ടൂർക്കോണം പനവിളാകം കോണത്തു വീട്ടിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൻ സുമേഷ് (26) ആണ് മരിച്ചത്. ഏപ്രിൽ 21 ന് രാത്രി 10.30 ന് പോത്തൻകോട് ബ്ളോക്ക് ഓഫീസിനടുത്ത് ദേശീയപാതയിൽ സുമേഷ് ഓടിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. യൂത്തുകോൺഗ്രസ് പ്രവർത്തകനായിരുന്നു.