വി​ഴി​ഞ്ഞം​:​ ​ആന്ധ്രയിൽ നി​ന്ന് ​കാ​റി​ൽ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 50​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​ബീ​മാ​പ​ള്ളി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ടു​പേ​രെ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10.30​ഓ​ടെ​ ​വി​ഴി​ഞ്ഞം​ ​ച​പ്പാ​ത്തി​ലാ​ണ് ​സം​ഭ​വം.​ ​ഫഗത്,​ ഷഹീർ എന്നിവരാണ് പിടിയിലായത്.
കാ​റി​ൽ​ ​ക​ഞ്ചാ​വ് ​ക​ട​ത്തു​ന്നു​ണ്ടെ​ന്ന​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​വി​ഴി​ഞ്ഞം​ ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ചെ​റി​യ​ ​പാ​ക്ക​റ്റു​ക​ളി​ലാ​യി​ ​കാ​റി​ന്റെ​ ​ഡി​ക്കി​യി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഇ​വ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ ​ചോ​ദ്യം​ ​ചെ​‌​യ്‌​താ​ലെ​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​കൂ​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.