
കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കലിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.മടവൂർ മാവിൻമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി പള്ളിക്കലിൽ സമാപിച്ചു.പള്ളിക്കൽ ഇ.എം.എസ് സ്മാരക മന്ദിരത്തിൽ ചേർന്ന പൊതുയോഗം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.സി.പി.എം ജില്ലാസെക്രട്ടറിയറ്റംഗം ബി.പി മുരളി, സി.പി.എം ഏരിയാ നേതാക്കളായ ജി.വിജയകുമാർ,ടി.എൻ.വിജയൻ,സജീബ് ഹാഷിം,ഡി.സ്മിത,ശ്രീജാഷൈജുദേവ്,ഡി.ശ്രീജ ജില്ലാപഞ്ചായത്തംഗം ബേബി സുധ എന്നിവർ പങ്കെടുത്തു.